കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിച്ചേ മതിയാകൂ, നിയമം പിൻവലിക്കും വരെ കോൺഗ്രസ് പിന്നോട്ടില്ല; പ്രതിഷേധവുമായി രാഹുൽ ഗാന്ധി

his laws are not to help farmers but to finish them- Rahul Gandhi on-farm laws

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലായിരുന്നു പ്രതിഷേധം. കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചേ മതിയാകൂ എന്ന് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞു.

ഈ നിയമങ്ങൾ പിൻവലിക്കും വരെ കോൺഗ്രസ് പിന്നോട്ടില്ല. ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല അവരെ ഇല്ലാതാക്കാനുള്ളതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. നേരത്തെ ഭൂമി ഏറ്റെടുക്കൽ നിയമം കൊണ്ട് വന്ന് കർഷകരുടെ ഭൂമി തട്ടിയെടുക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചിരുന്നു. അന്ന് കോൺഗ്രസ് അവരെ തടഞ്ഞു ഇന്ന് ബിജെപിയും രണ്ട് മൂന്ന് സുഹൃത്തുക്കളും ചേർന്ന് കാർഷിക നിയമങ്ങൾ കൊണ്ട് വന്ന് ഒരിക്കൽ കൂടി കർഷകരെ ആക്രമിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. കോൺഗ്രസിന്റെ സ്പീക്ക് അപ് ഫോർ കിസാൻ അധികാർ എന്ന കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു ഇന്നത്തെ പ്രതിഷേധം.

Content Highlights; his laws are not to help farmers but to finish them- Rahul Gandhi on-farm laws