15 വർഷത്തെ ഇടവേളക്ക് ശേഷം പലസ്തീൻ തെരഞ്ഞെടുപ്പിലേക്ക്

Palestinians announce first elections in 15 years

15 വർഷത്തെ ഇടവേളക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പലസ്തീൻ. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് പാർട്ടിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാകും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. പലസ്തീന് മുകളിലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും മഹ്മൂദ് അബ്ബാസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. 2006 ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസിനും ഫത്ഹിനുമിടയിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ ഫലത്തീനിൽ വലിയ ഭരണ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്.

2007 മുതൽ ഇസ്രായേൽ ഉപരോധമേർപെടുത്തിയിരിക്കുന്ന ഗാസയുടെ ഭരണം ഹമാസിന്റെ കയ്യിലാണ്. 10 വർഷത്തിലധികമായി ഇരു പാർട്ടികളും പലസ്തീനിൽ തെരഞ്ഞെടുപ്പ് നടത്തുവാൻ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും പ്രക്രിയകളിലേക്ക് ഐക്യ ഖണ്ഡേന കടക്കാൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും തയ്യാറെടുപ്പുകൾ നടക്കുന്നതായും ഹമാസ് പ്രതികരിച്ചിട്ടുണ്ട്. നിയമ നിർമ്മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 22 നും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 31 നുമാണ് നടക്കുന്നത്.

Content Highlights; Palestinians announce first elections in 15 years