വാട്സ്ആപ്പ് സ്വകാര്യ നയം ഉടൻ നടപ്പാക്കില്ല; തീരുമാനം നീട്ടി

WhatsApp Delays Data-Sharing Change After Backlash

സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടി വെച്ച് വാട്സ്ആപ്പ്. പുതിയ സ്വകാര്യത നയം അംഗീകരിക്കാത്തവരുടെ അക്കൌണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചു. പ്രെെവറ്റ് പോള്സി അപ്ഡേറ്റ് വന്നതിന് പിന്നാലെ വാട്സ്ആപ്പിനെതിരായി വലിയ വിമർശങ്ങൾ ഉയരുകയും പ്രചാരണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാട്സ്ആപ്പ് നിലപാട് മാറ്റിയത്. 

പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാൻ സമയം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. മേയ് വരെ സ്വകാരനയം നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിബന്ധനകൾ പരിശോധിക്കാനും മനസിലാക്കാനും ഉപയോക്താക്കൾക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്ന് വാട്സ്ആപ്പ് പറഞ്ഞു. ഒരു അക്കൌണ്ടും ഡിലീറ്റ് ആക്കാൻ ഞങ്ങൾ ഒരിക്കലും പദ്ധതിയിട്ടിട്ടില്ലെന്നും ഭാവിയിൽ അങ്ങനെ ചെയ്യിലെന്നും വാട്സ്ആപ്പ് കൂട്ടിച്ചേർത്തു. 

ഉപയോക്താക്കൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രെെവസി പോളിസി ബാധിക്കില്ലെന്ന് വാട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ സന്ദേശങ്ങൾ എൻക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. 

content highlights: WhatsApp Delays Data-Sharing Change After Backlash