വ്യക്തിഗത ആശയ വിനിമയത്തിന്റെ പവിത്രതയും പദവിയും സംരക്ഷിക്കപെടേണ്ടതുണ്ടെന്ന് ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്

Ravishankar prasad on Whatsapp new privacy policy

വ്യക്തിഗത ആശയ വിനിമയത്തിന്റെ പവിത്രതയും പദവിയും സംരക്ഷിക്കപെടേണ്ടതുണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏകപക്ഷീയമായ മാറ്റങ്ങൾ ന്യായവും സ്വീകാര്യവുമല്ലെന്നും ആ മാസം ആദ്യം പ്രഖ്യാപിച്ച പുതിയ സ്വകാര്യതാനയം മാറ്റണമെന്നും ആവശ്യപെട്ട് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം വാട്സാപ്പ് സിഇഒ വിൽ കാത്കാർട്ടിന് കത്തെഴുതിയിരുന്നു.

ഈ വിഷയം തന്റെ വകുപ്പ് പരിശോധിച്ച് വരികയാമെന്നും അന്തിമ അധികാര കേന്ദ്രമെന്ന നിലയിൽ ഇതിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയാകില്ലെന്നും അദ്ധേഹം പറഞ്ഞു. എന്നാൽ വാട്സാപ്പോ ഫെയ്സ്ബുക്കോ ഏത് ഡിജിറ്റൽ പ്ലാറ്റഫോമോ ആയിക്കൊള്ളട്ടെ അവർക്ക് ഇന്ത്യയിൽ പ്രവർത്തന സ്വാതന്ത്രമുണ്ടെന്നും എന്നാൽ എത് ഇന്ത്യാക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന വിധത്തിലാകരുതെന്നും അദ്ധേഹം വ്യക്തമാക്കി.

ഒരു അഭിഭാഷകൻ തന്റെ കക്ഷിയുമായി സംസാരിക്കുന്നതും ബന്ധുക്കൾ പരസ്പരം സംസാരിക്കുന്നതും അടക്കമുള്ള ആശയ വിനിമയങ്ങളുടെ പവിത്രത സംരക്ഷിക്കപ്പെടണമെന്നും ബഹുമാനിക്കപെടണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. വിഷയവുമായി ബന്ധപെട്ട് മന്ത്രാലയം പരിശോധന നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. വൈകാതെ തന്നെ വാട്സ്ആപ്പിന്റെ പുതിയ നയവുമായി ബന്ധപെട്ട് മന്ത്രാലയത്തിന്റെ ഒദ്യോഗിക നിലപാട് പുറത്ത് വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights; Ravishankar prasad on Whatsapp new privacy policy