കൊവിഡ് വാക്സിൻ; പാർശ്വഫലം ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്രം

side effect of Covid vaccine in India is very less compared to other countries

കൊവിഡ് വാക്സിൻ കുത്തിവയ്പിൽ ഏറ്റവും കുറവ് വിപരീത ഫലം ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 0.18 ശതമാനം മാത്രമാണ് പാർശ്വഫലങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നത് 0.002 ശതമാനം പേരെ മാത്രമാണ്. 

ഇരു വാക്സിനും വിപരീത ഫലമുണ്ടോയെന്ന് വ്യത്യസ്ത രീതിയിലാണ് നിരീക്ഷിക്കുന്നത്. കോവിഷീൽഡ് എടുത്ത് മടങ്ങുന്നവർ പിന്നീടുണ്ടാകുന്ന പ്രശ്നം അധികൃതരെ അറിയിക്കണം. എന്നാൽ കോവാക്സിൻ്റെ കാര്യത്തിൽ കർശന നിരീക്ഷണം തുടരുകയാണ്. യുപിയിലും കർണാടകയും വാക്സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചതിന് പിന്നാലെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാനുള്ള സംസ്ഥാനതല യോഗം ചേർന്നു. രണ്ടു മരണവും വാക്സിൻ മൂലം അല്ലെന്നാണ് റിപ്പോർട്ട്. 

അതേസമയം കോവിഷീൽഡിൻ്റെ ഘടക പദാർഥങ്ങളോട് ഗുരുതര അലർജിയുള്ളവർ വാക്സിൻ സ്വീകരിക്കരുതെന്ന് ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചിട്ടുണ്ട്. 

content highlights: side effect of Covid vaccine in India is very less compared to other countries