ആമസോൺ പ്രെെമിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ് മിർസാപുരിൻ്റെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഉത്തർപ്രദേശിലെ മിർസാപുരിനെ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയിലാണ് കോടതി നോട്ടീസ് അയച്ചത്. മിർസാപുരിനെ മയക്കുമരുന്നിൻ്റേയും അധോലോകത്തിൻ്റേയും ചിത്രീകരിക്കുന്നുവെന്ന പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് അണിയറ പ്രവർത്തകർക്ക് കോടതിയുടെ നോട്ടീസ്. അണിയറ പ്രവർത്തകർക്ക് പുറമെ ആമസോൺ പ്രെെമിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രെെം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന വെബ് സീരീസാണ് മിർസാപൂർ. കരൺ അനുഷ്മാൻ, ഗുർമീത് സിംഗ്, മിഹിർ ദേശായി എന്നിവരാണ് സംവിധായകർ. മിർസാപൂർ ആദ്യഭാഗം മികച്ച പ്രേക്ഷകപ്രീതി നേടിയതോടെയാണ് രണ്ടാം ഭാഗവുമായി അണിയറപ്രവർത്തകരെത്തിയത്. പങ്കജ് ത്രിപാഠി, അലി ഫസല്‍, ദിവ്യേന്ദു ശര്‍മ്മ, ശ്വേത ത്രിപാഠി ശര്‍മ്മ, രസിക ദുഗല്‍, ഹര്‍ഷിത ഗൗര്‍, അമിത് സിയാല്‍, അഞ്ജു ശര്‍മ, ഷീബ ചദ്ദ, മനു റിഷി ചദ്ദ, രാജേഷ് തിലാങ് എന്നിവർ സീസണ 2ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
content highlights: ‘Mirzapur’, Amazon Prime Get Supreme Court Notice After Complaint