ചെെനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗർ മുസ്ലീങ്ങൾ ഭരണകൂടത്തിൽ നിന്ന് നിർബന്ധിത വന്ധ്യംകരണം ഉൾപ്പെടെയുള്ള ക്രൂരതകൾ നേരിടുന്ന ചെെനയുടെ പശ്ചിമ മേഖയയായ ഷിൻജിങിൽ ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങളെ പിന്തുണച്ച് അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി. @ChineseEmbinUS എന്ന അക്കൗണ്ടാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്.
ഉയിഗർ മുസ്ലീം സ്ത്രീകൾ ഇനി കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല എന്ന ട്വീറ്റാണ് നടപടിക്ക് കാരണമായത്. ഒരു ദിവസത്തോളം നീക്കം ചെയ്യപ്പെടാതെ നിന്ന പോസ്റ്റ് ട്വിറ്റർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് പങ്കുവെച്ച ഈ ട്വീറ്റ് അക്കൗണ്ട് ഉടമ തന്നെ നീക്കം ചെയ്താലെ അക്കൗണ്ട് തിരികെ ലഭിക്കുകയുള്ളു. ജനുവരി ഒമ്പതാം തീയ്യതിക്ക് ശേഷം ഒന്നും തന്നെ അക്കൗണ്ടിൽ ട്വീറ്റ് ചെയ്യപ്പെട്ടിട്ടില്ല. വിഷയത്തിൽ ചെെനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
content highlights: Twitter Account Of Chinese Embassy In US Blocked For This Post