കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ; കേന്ദ്ര സർക്കാരുമായി 11-ാം വട്ട ചർച്ച ഇന്ന്

farmers 11 round of talks with the central government today

വിവാദ കാർഷി ക നിയമങ്ങൾ റദ്ധാക്കണമെന്നാവശ്യപെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ദില്ലി വിഗ്യാൻ ഭവനിൽ 12 മണിക്കാണ് 11-ാം വട്ട ചർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തിൽ കർഷകർ അറിയിക്കും. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​മെ​ന്നും കർഷകർ വ്യക്തമാക്കി.

സി​ങ്കു അ​തി​ർ​ത്തി​യി​ൽ ചേർന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്ന് കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്ക​ണ​മെ​ന്നും ത​ങ്ങ​ളു​ടെ ഉ​ൽ‌​പ്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന പു​തി​യ നി​യ​മം വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ.

സമരം നിർത്തുകയാണെങ്കിഷ ഒന്നര വർഷത്തോളം നിയമങ്ങൾ മരവിപ്പിക്കും, കർഷകരും സർക്കാർ പ്രതിനിധികളും ചേർന്ന് സമതി ഉണ്ടാക്കും എന്നിവയായിരുന്നു ചർച്ചയിലെ പുതിയ നിർദേശങ്ങൾ. ഇവ രണ്ടും ഇന്ന് ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗം തള്ളി. പുതിയ നിയമം പിൻവലിക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സംഘടനകളുടെ തീരുമാനം. കർഷക സമരത്തിന് ബഹുജന പിന്തുണ വർധിക്കുന്നതായും യോഗം വിലയരുത്തി,

Content Highlights; farmers 11 round of talks with the central government today