റഷ്യ വികസിപ്പിത്ത സ്ഫുടിനിക് 5 കൊവിഡ് വാക്സിൻ രാജ്യത്ത് ഉപയോഗിക്കാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. അടിയന്തര ഉപയോഗത്തിനായി വാക്സിൻ ലഭ്യമാക്കും. റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിനാണ് സ്ഫുടിനിക് 5.
വൈറസിനെതിരായ ശക്തമായ ആന്റീബോഡി പ്രതികരണം, ഉപയോഗത്തിലെ സുരക്ഷ, അന്താരാഷ്ട്ര സുരക്ഷ, ഫലപ്രാപ്തി മാനദണ്ഡങ്ങൾ പാലിക്കുന്നത് എന്നിവ പഠനത്തിലൂടെ വ്യക്തമായതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫുടിനിക് 5 ന്റെ ഫലപ്രാപ്തി 91.4 ശതമാനമാണെന്ന് വാക്സിൻ നിർമാതാക്കൾ ഡിസംബറിൽ അറിയിച്ചിരുന്നു.
യുഎഇ അംഗീകരിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്സിനാണ് റഷ്യയുടേത്. നേരത്തെ ചൈനയുടെ സിനോഫാം, ഫൈസർ-ബയോ എൻടെക് വാക്സിനുകൾക്കും യുഎഇ അംഗീകാരം നൽകിയിരുന്നു.
Content Highlights; UAE approves Russia covid vaccine