കർഷക നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടു; അക്രമിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി കർഷകർ

farmers say captured man planned to disrupt tractor rally kill protest leaders

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന സിംഘു അതിർത്തിയിൽ നാടകീയ നീക്കങ്ങൾ. പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് കര്‍ഷക സമരം അട്ടിമറിക്കാനുള്ള അക്രമികളുടെ ശ്രമം തകര്‍ത്തതിന് പിന്നില്‍ കര്‍ഷകരുടെ അതീവ ജാഗ്രത. ഏതു നിമിഷവും ഇത്തരത്തിലുള്ള നുഴഞ്ഞു കയറ്റം ഉണ്ടാകാമെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ സമരക്കാര്‍ക്ക് മുന്നറിയിപ്പ് നൽകിയതിനാൽ ഇത് കൃത്യമായി മുന്‍ കൂട്ടിക്കണ്ടതു കൊണ്ടാണ് അട്ടിമറി ശ്രമം നിഷ്ഫലമാക്കാനായത്.

വെള്ളിയാഴ്ച രാത്രിയാണ് സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനും നാല് നേതാക്കള്‍ക്കെതിരെ വെടിയുതിര്‍ക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. രാത്രി വാര്‍ത്താ സമ്മേളനം വിളിച്ചാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ വെടിവയ്ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നു.

പത്തംഗ സംഘത്തെയാണ് ഇതിനായി പരിശീലനം നൽകി നിർത്തിയിരുന്നതെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ട്രാക്ടര്‍ റാലി ഡല്‍ഹി പൊലീസ് തടയുന്ന വേളയില്‍ വെടിയുതിര്‍ക്കാനായിരുന്നു പദ്ധതി. സമരക്കാര്‍ക്ക് ആദ്യം പൊലീസ് മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് സഹകരിച്ചില്ലെങ്കില്‍ മുട്ടിന് താഴെ വെടിവയ്ക്കാനായിരുന്നു പദ്ധതിയെന്നു ഇയാള്‍ പറഞ്ഞു. മുഖം മൂടി ധരിച്ച് ഹാജരാക്കിയ ഇയാളെ പിന്നീട് ഹരിയാന പൊലീസിന് കൈമാറി.

Content Highlights; farmers say captured man planned to disrupt tractor rally kill protest leaders