മുംബൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരം തുടരുന്നു. തലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷക സമരം തുടരുന്നതിനിടെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയിലും കര്‍ഷകര്‍ ഇന്ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
Maharashtra: Farmers from various districts of the state gather at Azad Maidan in Mumbai, in protest against #FarmLaws. A protester says, "We'll give memorandum to Governor today. Our families have also come with us because if we lose farming, the entire family will come on road" pic.twitter.com/AdCa6CLIbv
— ANI (@ANI) January 25, 2021
വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയ പതിനായിരത്തിലേറെ കര്‍ഷകരാണ് ആസാദ് മൈതാനത്ത് സംഘടിച്ചത്. രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.
അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി. തലസ്ഥാന നഗരത്തെ വലയംവെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ അണിനിരക്കുമെന്നാണ് സംഘടനയുടെ അറിയിപ്പ്.
Content Highlight: Farmers from various districts of the state gather at Azad Maidan in Mumbai