ട്രാക്ടറുകൾക്ക് ഡീസൽ നൽകരുത്; ട്രാക്ടർ റാലി പ്രതിഷേധത്തിന് തടയിടാനുള്ള യുപി സർക്കാരിന്റെ നിർദേശം വിവാദത്തിൽ

farmers leaders and Akhilesh Yadav against up government on denying diesel for tractor rally

റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി പ്രതിഷേധത്തിന് തടയിടാനുള്ള യുപി സർക്കാരിന്റെ നിർദേശം വിവാദത്തിൽ. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് ആവശ്യപെട്ട് ഉത്തർപ്രദേശ് സർക്കാർ സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ സകത്കാരിനെതിരെ പ്രതിഷേധവുമായി കർഷക നേതാക്കളടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള നടപടികളിലൂടെ സമരത്തെ നേരിടാമെന്നാണ് സർക്കാർ കരുതുന്നത് എങ്കിൽ ശക്തമായ പ്രതിഷേധമുയരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ വ്യക്തമാക്കി. സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സമരത്തിനെത്തുന്ന കർഷകർക്ക് സംയുക്ത കിസാന മോർച്ച കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു ട്രാക്ടറിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ പാടില്ലെന്നും ട്രാക്ടറിൽ ദേശീയ പതാക മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളുവെന്നുമ സംയുക്ത കിസാൻ മോർച്ച നിർദേശിച്ചു.

പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പോലീസും റാലിയുടെ ഭാഗമാണെന്ന് ഓർക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയോ മറ്റ് മദാർത്ഥങ്ങളോ ഉപയോഗിക്കരുതെന്നും വടിയും ആയുധങ്ങളും കൈയിൽ കരുതരുതെന്നും നിർദേശിച്ചു. തെറ്റിദ്ധരിക്കുന്ന തരത്തിലുള്ള യാതൊരു മുദ്രനാക്യവും പാടില്ല. സമരത്തെ സംബന്ധിക്കുന്ന ബാവറുകൾ മാത്രം ട്രാക്ടറിൽ പ്രദർശിപ്പിക്കാൻ പാടുള്ളു. ഉച്ചത്തിൽ പാട്ട് വെക്കാൻ പാടില്ല. റാലിയുടെ മുൻനിരയെ കടന്ന് ഒരു ട്രാക്ടറും പോകരുതെന്നും കിസാൻ മോർച്ച നിർദേശിച്ചിട്ടുണ്ട്. തലസ്ഥാന നഗരത്തെ വലയം വെക്കും വിധം 100 കിലോമീറ്റർ ദൂരത്തിൽ റാലി സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Content Highlights; farmers leaders and Akhilesh Yadav against up government on denying diesel for tractor rally