ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കാനൊരുങ്ങി സുപ്രീംകോടതി. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സിബിഐ അന്വേഷണത്തിന് അനുമതി നസല്‍കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നാലാഴ്ച്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് കേന്ദ്രത്തോടും സിബിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിബിഐ അന്വേഷണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചു.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിച്ചു.
Content Highlight: Supreme Court sent notice to Central Government and CBI in Life Mission project