കർഷക മാർച്ചിൽ പോലീസ് സംഘർഷം; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

Farmers' Republic Day tractor march Entered Delhi

റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. മാർച്ച് തടയുന്നതിനായി പോലീസ് സിംഘു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡൽഹിയിൽ പ്രവേശിച്ചത്. മുദ്രാവാക്യങ്ങൾ ഉയർത്തി ആരംഭിച്ച കർഷക മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉണ്ടാകുകയായിരുന്നു. കൂടാതെ സമരക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു.

മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്. നേരത്തെ സിംഘു, തിക്രി അതിർത്തികളിൽ ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസ് ശ്രമം പരാജയപെടുകയായിരുന്നു. തുടർന്ന് ഇവർ സജ്ഞയ് ഗാന്ധി ഗ്രാൻസ്പോർട്ട് നഗറിൽ പ്രവേശിച്ചു. ഇവിടേയും ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു. ഡൽഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകൾ ഒരേസമയം റാലി നടത്തുക.

സിഘു, ടിക്രി, ഗാസിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി. ഡൽഹി പോലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പരേഡിൽ അണി ചേരുന്നത്.

Content Highlights; Farmers’ Republic Day tractor march Entered Delhi