ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് പിന്തുണയറിയിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ബ്രിട്ടീഷിനൊപ്പം നിന്നവരുടെ പിന്മുറക്കാര് സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനയുടെയുമെല്ലാം മൂല്യങ്ങള്‍ക്ക് ഭീക്ഷണിയായി തീര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചരിത്രപരമായ ഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ച് സര്‍ക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തെക്കാള് മുന്നിട്ട് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
On this Republic day the historic #TractorMarchDelhi will doutless overshadow the Govt's R-day function. Our farmers have begun the process of Reclaiming our Republic https://t.co/6IDAm2U61g
— Prashant Bhushan (@pbhushan1) January 26, 2021
ധീരരായ എത്രയോ പേര് പങ്കെടുത്ത നമ്മുടെ മഹത്തായ സ്വാതന്ത്ര്യസമരത്തെയും അങ്ങനെ അവര്‍ മഹത്തായ ഭരണഘടനയോടു കൂടെ അവര്‍ രൂപം കൊടുത്ത റിപ്പബ്ലികിനെയും ഈ റിപ്പബ്ലിക് ദിനത്തില്‍ ഓര്‍ക്കുകയാണെന്നും, നമ്മുടെ കര്‍ഷകര്‍ നമ്മുടെ റിപ്പബ്ലിക് തിരിച്ചുപ്പിടിക്കുന്നതിനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
അതേസമയം, നേരത്തെ അറിയിച്ചിരുന്നതു പോലെ റിപ്പബ്ലിക് ദിന പരേഡിനൊപ്പം തന്നെ കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ രാലി സിംഘു അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച് കഴിഞ്ഞു. നൂറു കണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകരുടെ മാര്‍ച്ച്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി.
Content Highlight: Prashant Bhushan supports Farmers Tractor March