ദേശ വികാരം മാനിച്ച് നിയമങ്ങള്‍ പിന്‍വലിക്കണം, അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡിനിടെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശ വികാരം മാനിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കണമെന്നും രാഹുല്‍ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അതിന്റെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.

തടയാന്‍ ശ്രമിച്ച പൊലീസിനെ ചെറുത്ത് ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍, ചെങ്കോട്ടയില്‍ കര്‍ഷക സംഘടനയുടെ കൊടികള്‍ ഉയര്‍ത്തി. തലസ്ഥാന നഗരിയില്‍ വ്യാപകമായി കര്‍ഷക പ്രതിഷേധം അരങ്ങേറുകയാണ്. ലാത്തി വീശിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പൊലീസ് കര്‍ഷകരെ പ്രതിരോധിക്കുന്നത്. ഇതിനിടെ പൊലീസ് നടത്തി വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചതായാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്ന വിവരം.

Content Highlight: Rahul Gandhi on protest in capital city