കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തെ ശക്തമായി എതിർത്ത് നടി കങ്കണ റണാവത്ത്. ചെങ്കോട്ടയിലെത്തിയ കർഷക പ്രതിഷേധത്തെ പിന്തുണച്ചവർക്കെതിരെയായിരുന്നു കങ്കണയുടെ വാക്കുകൾ. രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലിലടക്കണമെന്നാണ് കങ്കണ ആവശ്യപെടുന്നത്.
Sick and tired of riots and blood bath almost every month , Delhi, Bangalore and now again Delhi #दिल्ली_पुलिस_लठ_बजाओ #RedFort pic.twitter.com/pWhXtOrqkx
— Kangana Ranaut (@KanganaTeam) January 26, 2021
റിപ്പബ്ലിക് ദിനത്തിൽ ഇത്തരമൊരു പ്രതിഷേധം അക്രമാസക്തമായത് നിരാശജനകമാണെന്ന് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. രാജ്യത്തെ മുഴുവനും പിടിച്ചുലക്കുന്നതാണ് ചെങ്കോട്ടയിൽ നിന്ന് പുറത്ത് വരുന്ന ചിത്രമെന്നും കങ്കണ ആരോപിച്ചു. അവർക്ക് ശിക്ഷ നൽകണമെന്നും കങ്കണ ആവശ്യപെട്ടു. കൂടാതെ നടൻ ദിൽജിത്ത് ദൊസജ്ഞിനെയും പ്രിയങ്ക ചോപ്രയുെയും കുറ്റപെടുത്തി മറ്റൊരു പോസ്റ്റുമായും എത്തി. നേരത്തെ കർഷക പ്രതിഷേധത്തെ പിന്തുണച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.
Content Highlights; people who support farmers protest should be jailed says Kangana Ranaut