കോട്ടയം: പാണക്കാട്ടേക്ക് ഇനിയും പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എല്‍ ഡി എഫ് കണ്‍വീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന് പാണക്കാട് പോകാന്‍ കഴിയാത്തതില്‍ നിരാശയാണെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് പോയി തങ്ങളുമായി സംസാരിച്ചാല്‍ പോലും വര്‍ഗീയത കാണുന്ന നില കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അതേസമയം ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് ഉയര്‍ന്നുവന്ന പ്രസ്താവന നിര്‍ദേശം മാത്രമാണെന്നും, ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്നും ചെന്നിത്തല വ്യക്തമാക്കി. അതോടൊപ്പം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുകയാണോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും, മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എ വിജയരാഘവന് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
Content Highlight: Congress leaders against A Vijayaraghavan