മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Comedian Munawar Faruqui granted bail, Supreme Court says 'FIR vague'

ഷോയിൽ ‘ഹിന്ദു ദൈവങ്ങളെ’ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ജയിലിലായിരുന്ന കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. ജസ്റ്റിസ് ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ അംഗങ്ങളായ സുപ്രിംകോടതി ബഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന് തവണ വിവിധ കോടതികൾ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ കോടതി മധ്യപ്രദേശ് സർക്കാറിന് നോട്ടീസയച്ചു. ഫാറൂഖിക്കെതിരെ യുപി സർക്കാർ പുറപ്പെടുവിച്ച വാറണ്ട് കോടതി സ്‌റ്റേ ചെയ്തു.

കേസിലെ എഫ്‌ഐആർ അവ്യക്തമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. അറസ്റ്റിൽ സുപ്രിംകോടതി മാർഗ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. ജനുവരി 28ന് മധ്യപ്രദേശ് ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഫാറൂഖി സുപ്രിം കോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ ജാമ്യം നൽകേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പരിപാടി മത ദ്വേഷം പരത്തുന്നതാണ് എന്നുമായിരുന്നു ഹൈക്കോടതി യുടെ നിരീക്ഷണം. ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്റെ മകൻ ഏകലവ്യ സിങ് ഗൗറിന്റെ പരാതിയിൽ ജനുവരി രണ്ടിനാണ് ഫാറൂഖിയും സഹായി നളിൻ യാദവും അറസ്റ്റിലായത്.

Content Highlights; Comedian Munawar Faruqui granted bail, Supreme Court says ‘FIR vague’