ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത സിനിമകൾ വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബർ

Film Chamber against Drishyam 2 Ott and Theatre Release Mohanlal Jeethu Joseph

ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത സിനിമകൾ വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ. മോഹൻലാൽ ചിത്രം ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററുകളിലെത്തുമെന്ന വാർത്തകൾക്കിടെയാണ് ഫിലിം ചേംബർ നിലപാട് കടുപ്പിച്ചത്. ദൃശ്യം ഒടിടിക്ക് നൽകരുതായിരുന്നുവെന്നും ആ സിനിമ കേരളത്തിലെ ഒരു തിയറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 19നാണ് ദൃശ്യം 2 പ്രേക്ഷകരിലേക്കെത്തുന്നത്. ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ദൃശ്യവും തിയറ്ററില്‍ കാണാമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ദൃശ്യം 2 ഒടിടിയിലും മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ ഒടിടിയില്‍ റീലീസ് ചെയ്താലും ചിത്രം തിയറ്ററുകളിലെത്തുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

Content Highlights; Film Chamber against Drishyam 2 Ott and Theatre Release Mohanlal Jeethu Joseph