മെട്രോമാൻ ഇ ശ്രീധരന്റെ ബിജെപി പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധനമുണ്ടാക്കില്ലെന്ന് കോണഗ്രസ് നേതാവ് ശശി തരൂർ അഭിപ്രായപെട്ടു. ചില സീറ്റുകളിലല്ലാതെ കേരളത്തിൽ ബിജെപി പ്രധാന മത്സരകക്ഷിയല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ നില മെച്ചപെടുത്താൻ ബജെപിക്ക് പ്രയാസമാകുമെന്നും ശശി തരൂർ വ്യക്തമാക്കി.
ഇ. ശ്രീധരൻ ബി.ജെ.പി.യിൽ ചേരുന്ന വാർത്ത അമ്പരപ്പിച്ചു. അദ്ദേഹത്തിന് സാങ്കേതിക പദ്ധതികളിൽ ദീർഘകാല അനുഭവ പരിചയമുണ്ട്, പക്ഷേ, കുഴഞ്ഞുമറിഞ്ഞ ജനാധിപത്യത്തിലെ നയരൂപവത്കരണത്തിലോ അത് നടപ്പിൽവരുത്തുന്നതിലോ ഇല്ല. അത് വേറെ ലോകമാണെന്നും തരൂർ പറഞ്ഞു. അദ്ദേഹത്തിന് അനുഭവ പരിചയമില്ല. അമ്പത്തി മൂന്നാമത്തെ വയസ്സിൽ ഞാൻ രാഷ്ട്രീയത്തിൽ വന്നപ്പോൾ, ചെയ്യേണ്ട പലതും ചെയ്യാനാവുന്ന പ്രായത്തിൽ വന്നില്ലല്ലോ എന്നു തോന്നിയിരുന്നു. അപ്പോൾ 88-ാം വയസ്സിൽ വരുന്ന ഒരാളെകുറിച്ച് എന്ത് പറയാൻ എന്നും തരൂർ വ്യക്തമാക്കി.
കേരളം വർഷങ്ങളായി ഇടതു, വലതു മുന്നണികളാണ് മാറിമാറി ഭരിക്കുന്നത്. കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ‘ജനങ്ങളുടെ മാനിഫെസ്റ്റോ’യുമായാണ്. 21-ാം നൂറ്റാണ്ടിനെക്കുറിച്ച് കാഴ്ചപ്പാടുള്ള, സ്വയം പര്യാപ്തമാകാനും ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവ ജനങ്ങൾക്ക് അവസരമൊരുക്കാനും കഴിയുന്ന കേരളം ആ മാനിഫെസ്റ്റോയിൽ ഉണ്ടാകും. ‘സ്പീക്ക് ടു തരൂർ’ കാമ്പയിൻ ജനങ്ങൾക്ക് പുതിയ ആശയങ്ങളും പ്രതീക്ഷയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights; Sreedharan’s impact likely to be ‘minimal’; BJP not serious contender in Kerala: Shashi Tharoor