മരടിലെ ഫ്ലാറ്റുടമകൾക്കുള്ള നഷ്ട പരിഹാര തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിവെക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി

Maradu flat case: SC asks builders to pay at least half of compensation amount

മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ട പരിഹാര തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിവെക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് നിർമാതാക്കളായ ജെയിൻ, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാൻ നിർദേശം നൽകിയത്. ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ചാണ് ജെയ്ൻ ഫ്ലാറ്റ് ജെയിന്‍ ഫ്ലാറ്റ് 12.24 കോടി രൂപയും കായലോരം 6 കോടി രൂപയും കെട്ടിവെക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

പണം കെട്ടിവയ്ച്ചാൽ കണ്ടുകെട്ടിയ ആസ്തികൾ വിൽക്കുന്നതിന് അനുമതി നൽകുമെന്ന് കോടതി വ്യക്തമാക്കി. അതേ സമയം ഹോളി ഫെയ്ത്ത് നല്‍കേണ്ട നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട വിഷയം രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതി പരിഗണിക്കും. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് പൊളിച്ചു നീക്കിയത്.

Content Highlights; Maradu flat case: SC asks builders to pay at least half of compensation amount