സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകൾക്കും കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
ഇത്തരം സ്ഥിരപ്പെടുത്തലുകൾ ഉമാദേവി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിക്കെതിരാണെന്നാണ് ഹൈക്കോടതി നിരീക്ഷണം. നേരത്തെ 10 പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ നിർത്തി വെക്കാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഐഎച്ച്ആര്‍ഡിയിലെ രണ്ട് താത്കാലിക ജീവക്കാരുടെ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
Content Highlights; kerala highcourt on temporory job issue