സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗോവയില്‍ നിയമ സെക്രട്ടറിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളം ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണമാരായി നിയമിച്ചിരിക്കുന്നത്.
content highlights: EC must be independent, govt official taking charge is a mockery of democracy: Supreme Court