രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പിലാക്കും എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതജ്ഞാബദ്ധമാണെന്നും ലഖ്‌നൗവില്‍ നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന രാമ ക്ഷേത്ര വാഗ്ദാനം ഉള്‍പ്പെടെയുള്ള മറ്റ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചു. അതു പോലെ തന്നെയാണ് ഏകീകൃത സിവില്‍ കോഡ്. മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പിലാക്കിയ പോലെ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ബിജെപി നല്‍കിയ വാഗ്ദാനവും നടപ്പാക്കും. ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Content Highlights; uniform civil code rajnath singh