കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ. രാത്രി 10 മുതല്‍ രാവിലെ 5 വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ നിയന്ത്രണമുണ്ട്. അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് 3548 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടിട്ടുണ്ട്.
ഡല്‍ഹിയില്‍ കോവിഡിന്റെ നാലാം തരംഗമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുന്നില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയും രാജസ്ഥാനും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Night Curfew In Delhi