കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപെടുത്തില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ

No Night Curfew In Delhi For Now, State Government Tells High Court

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപെടുത്തില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് രാത്രികാല നിയന്ത്രണം വേണ്ടെന്ന തീരുമാനം. രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ചു നിർത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണെന്നും കെജരിവാൾ സർക്കാർ കോടതിയെ അറിയിച്ചു.

കൊവിഡ് മൂന്നാംഘട്ട വ്യാപനത്തെ തുടർന്ന് രാത്രികാല കർഫ്യൂ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാനും കാല താമസമില്ലാതെ നടപ്പാക്കാനും കഴിഞ്ഞ ആഴ്ച ഹൈക്കോടതി ഡൽഹി സർക്കാരിനോട് നിർദേശിച്ചിരുന്നു. നവംബറിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയിൽ ദിനം പ്രതിയുള്ള കേസുകളുടെ എണ്ണം 4000 ത്തിനടുത്തായി കുറഞ്ഞിട്ടുണ്ട്. എന്നാൽ മരണ നിരക്ക് താരതമ്യേന ഇപ്പോഴും ഉയർന്നതാണ്. നിലവിൽ 5.7 ലക്ഷം ആളുകൾക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

Content Highlights; No Night Curfew In Delhi For Now, State Government Tells High Court