കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങൾ

രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്ന് രാത്രി എട്ടു മുതല്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വകുപ്പ് 144 സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത 15 ദിവസത്തേക്ക് അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 60,212 കേസുകളാണ് രേഖപ്പെടുത്തിയത്. രോഗവ്യാപനം പിടിച്ച് നിര്‍ത്താനായില്ലെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോവേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് വിലക്കുണ്ട്. ആരാധനാലയങ്ങളിലും, സിനിമാഹാളിലും, പാര്‍ക്കുകളിലും പ്രവേശനമുണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ക്കും ബാങ്കിംഗ് മേഖലയ്ക്കും ഇളവുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. മഹാരാഷ്ട്ര (3,519,208), കേരളം (1,172,882), കര്‍ണാടക (1,074,869), തമിഴ്നാട് (940,145), ആന്ധ്രപ്രദേശ് (928,664) എന്നിവയാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ച് സംസ്ഥാനങ്ങള്‍.

content highlights: Section 144 imposed in Maharashtra; stringent curbs on movement, e-commerce from today