ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വസ്തുതകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നാണ് സർക്കാരിന്റെ നിലപാട്. ഇ.ഡിയുടെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അന്വേഷണത്തിൽ കോടതി ഇടപെടരുതെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയതത്. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നും നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമാണ് ഇ.ഡിയുടെ ഹർജികളിലെ ആവശ്യം.
സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ടാമതും കേസെടുക്കുകയായിരുന്നു.
Content Highlights; hc verdict on ed appeal today