ഓണത്തിന് മഴ വെല്ലുവിളിയാകും; ഉത്രാടദിനം മുതല്‍ മഴ കനക്കാൻ സാധ്യത

heavy rain kerala expected after vishu

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴയുണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രണ്ട് ദിവസവും ഏതാനും ജില്ലകളില്‍ മാത്രമാണ് മഴ ജാഗ്രത നിര്‍ദേശമുള്ളത്. എന്നാല്‍ ഓണത്തിന് മഴ വലിയ വെല്ലുവിളിയാകും. ഉത്രാടദിനം മുതല്‍ മഴ കനക്കാനാണ് സാധ്യത. ഉത്രാട ദിനത്തില്‍ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തില്‍ യെല്ലോ അലര്‍ട്ടായിരിക്കും.

ഇന്ന് മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.

04-09-2022: മലപ്പുറം, കോഴിക്കോട്, വയനാട്

05-09-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്

06-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

07-09-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.