തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നുതായി കണക്കുകള്‍. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു. സെപ്തംബര്‍ മാസം 336 പേര് കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്നത്. തിങ്കളാഴ്ച മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 12,443 പേരാണ്. 670 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആകെ 8452 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സെപ്തംബര്‍ 1 മുതല്‍ 30 വരെ 336 മരണം കൂടി സ്ഥിരീകരിച്ചു. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും സ്ഥിതി ഗുരുതരമാകുന്നതായാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ കേരളത്തിലാണ് മാസങ്ങളായി രോഗികളുടെ എണ്ണം കൂടുന്നത്.