ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദു സമൂഹമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു. ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ആര്‍എസ്എസിനെ ചിലര്‍ ഹിന്ദുത്വവാദികളെന്ന് വിളിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി ഹിന്ദുത്വവാദികളാണ്. ജാതി-മത-ഭാഷാ ഭേദമന്യേ ഇന്ത്യക്കാരെ മുഴുവന്‍ ആർഎസ്എസ് ഹിന്ദുക്കളായാണ് കാണുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
പൌരത്വ നിയമം രാജ്യത്തെ വിഭജിക്കാനാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് മോഹന്‍ ഭാഗവതിന്റെ പരമാർശം. സംഘത്തെ സംബന്ധിച്ച് 130 കോടി ഇന്ത്യക്കാരും ഹിന്ദുസമൂഹമാണ്. ആര്‍എസ്എസ് എല്ലാവരെയും സ്വന്തമായാണ് കാണുന്നതെന്നും അവരുടെ പുരോഗതിയാണ് ആഗ്രഹിക്കുന്നതെന്നും, രാജ്യത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് രാഷ്ട്രീയമല്ലെന്നും ജനങ്ങളാണ് ഇത് സാധ്യമാക്കുന്നത് എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
Content Highlights: Mohan Bhagwat said that 130 crore people in India are Hindu society