‘ഭൂത് വിദ്യ’; പ്രേതബാധക്ക് ആയുർവേദ കോഴ്സുമായി ബനാറസ് ഹിന്ദു സർവകലാശാല

bhoot vidya

‘ഭൂത് വിദ്യ’ അഥവ സയൻസ് ഓഫ് പാരാനോർമൽ വിഷയത്തിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുമായി ബനാറസ് ഹിന്ദു സർവകലാശാല. ആദ്യ സെറ്റ് ക്ലാസുകൾ ജനുവരി മുതൽ ആരംഭിക്കും. ബിഎഎംഎസ്, എംബിബിഎസ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് കോഴ്സ് ആരംഭിച്ചിരിക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ  പ്രേത ഭൂത പിശാചുകളെക്കുറിച്ചുള്ള പഠനം ആയുർവേദത്തിൽ തുടങ്ങുന്നത്.  ആയുർവേദത്തിൻറെ അടിസ്ഥാനമായ അഷ്ടാംഗഹൃദയത്തിലെ ഒരു ഭാഗമാണ് ഭൂത് വിദ്യ എന്നത് കൊണ്ടാണ് ഭൂതങ്ങളെക്കുറിച്ച് പഠിക്കാൻ കോഴ്സ് ആരംഭിക്കുന്നതെന്ന് സർവകലാശാല ആയുർവേദ ഡിപാർപ്മെൻറ് ഡീൻ യാമിനി ഭൂഷൻ തൃപാഠി പറയുന്നു.

പ്രേതബാധമൂലമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളെ ആയുർവേദത്തിലൂടെ ചികിത്സിച്ച് ഭേതമാക്കാൻ ഡോക്ടർന്മാരെ പ്രപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് തുടങ്ങുന്നതെന്നാണ് അധികൃതരുടെ വാദം.

Content highlight; BHU offers a six-month certificate course in Bhoot Vidya