ഛത്തീസ്ഗഡിൽ ആദിവാസി നൃത്ത മഹോത്സവത്തിൽ ചുവടുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവത്തിന്റെ ഉദ്ഘാടനകനായിരുന്നു രാഹുൽ ഗാന്ധി. ഇന്ന് രാവിലെ ചടങ്ങിനെത്തിയപ്പോഴാണ് കലാകാരന്മാർക്കൊപ്പം വാദ്യോപകരണവുമായി രാഹുലും ചുവടുവെച്ചത്.
റായ്പൂരിൽ മൂന്ന് ദിവസങ്ങളിലായാണ് രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവം നടക്കുന്നത്. വിവിധ പരമ്പരാഗത നൃത്ത രൂപങ്ങൾക്കും സാംസ്കാരിക പരിപാടികളുമാണ് നൃത്ത മഹോത്സവത്തിൽ അരങ്ങേറുക.
ഇതോടെ വേദിയില്‍ കലാകാരന്മാര്ക്കൊപ്പം രാഹുല്‍ ചുവടുവെക്കുന്ന വീഡിയോയും സാമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. രാഹുലിനൊപ്പം മറ്റ് നേതാക്കളും വേദിയില്‍ ഉണ്ടായിരുന്നു.