പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയെയും നിരോധിക്കാൻ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍

karnataka to ban pfi and sdpi

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യെയും നിരോധിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാർ. മംഗളൂരുവിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
പിഎഫ്‌ഐയെയും എസ്ഡിപിഐയെയും നിരോധിക്കാന്‍ സര്‍ക്കാരിന് നേരത്തെ പദ്ധതിയുണ്ടെന്നുവെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സംഘടനകള്‍ക്ക് പരിഷ്‌കൃത സമൂഹത്തില്‍ ഒരു സ്ഥാനവുമില്ലെന്നും, അവരുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികവിരുദ്ധമാണെന്നും ഈ രണ്ട് സംഘടനകളും നിരോധിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ മംഗളൂരുവിലെ പ്രതിഷേധം വന്‍സംഘര്‍ഷത്തിൽ കലാശിക്കുകയും പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Content Highlight; Karnataka govt mulling to ban pfi and sdpi