മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സ്ഫോടക വസ്തുക്കൾ എത്തിച്ചു. ഹോളി ഫെയ്ത്ത് ഫ്ലാറ്റ് പെളിക്കാനുള്ള സ്ഫോടക വസ്തുക്കളാണ് എത്തിച്ചത്. അഞ്ചാം തിയ്യതിയോടെ മാത്രമേ സ്ഫോടക വസ്തുക്കള്‍ നിറക്കൽ തുടങ്ങുകയുള്ളു.
പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
ജനവാസ മേഖലയിലെ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന് ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആദ്യം പൊളിക്കുന്നതിനെതിരായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ക്രമമാറ്റം ഇന്ന് ചേരുന്ന സാങ്കേതികസമിതി യോഗത്തില്‍ തീരുമാനിക്കും. ജനവാസമേഖലയില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കുന്ന ജെയ്ന്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ ആദ്യം സ്ഫോടനം നടത്താനാണ് സാധ്യത. മുമ്പ് നിശ്ചയിച്ച അതേ സമയക്രമത്തില്‍ തന്നെയാവും ഫ്ലാറ്റുകള്‍ പൊളിക്കുക. ജെയിനിനൊപ്പം ഗോള്‍ഡന്‍ കായലോരവും ആദ്യദിവസം പൊളിച്ച് നീക്കാനാണ് നിലവില്‍ സാധ്യത.അപ്രകാരമെങ്കില്‍ ജനവാസ മേഖലക്ക് സമീപമുള്ള മറ്റ് രണ്ട് ഫ്ലാറ്റുകളില്‍ ജനുവരി 12 ന് സ്ഫോടനം നടത്തും.
ഇന്ന് ഉച്ചയോടെ സ്ഫോടകവസ്തുക്കള്‍ ഫ്ലാറ്റുകളിലെത്തിച്ചേക്കും. സ്ഫോടനവസ്തുക്കള്‍ നിറക്കാന്‍ പില്ലറുകളില്‍ ദ്വാരമിടുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്ഫോടനശേഷം തൂണുകളുടെ അവശിഷ്ടങ്ങള്‍ ദുരേക്ക് തെറിച്ച് പോകാതിരിക്കാന്‍ കമ്പി വലകളും ജിയോ ടെക്സ്റ്റൈലും ഉപയോഗിച്ച് തൂണുകള്‍ പൊതിയുന്ന ജോലികളും അവസാനഘട്ടത്തിലാണ്.
content highlights: maradu flat demolition