ഇനി മുതൽ വീട്ടിലിരുന്ന് പെട്രോളും ഡീസലും വാഹനങ്ങൾക്ക് അടിക്കാം.
മണിക്കൂറോളം പെട്രോൾ പമ്പുകളിൽ കാത്തുനിൽക്കേണ്ട ആവശ്യമില്ല.
ഓൺലൈൻ ഓര്‍ഡറുകൾ അനുസരിച്ച് പെട്രോളും സീഡലും വീട്ടു പടിക്കൽ എത്തുന്നതിന് വഴി തെളിയുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആണ് ഈ വിദ്യ വികസിപ്പിച്ചെടുത്തത്. മൈ പെട്രോൾ പമ്പ് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാക്കാൻ കഴിയുന്നത്.
ഒരു മൊബൈൽ ഫ്യുവൽ സ്റ്റേഷനാണ് മൈ പെട്രോൾ പമ്പിലൂടെ ഇവര്‍ സെറ്റു ചെയ്തിരിക്കുന്നത്. വൻ കിട കമ്പനികൾക്ക് പുറമേ നിരവധി സ്ക്കൂളുകൾ, ക്യാബ് റെൻറൽ കമ്പനികൾ, ഹോസ്പിറ്റലുകൾ തുടങ്ങിയവും ഈ സൌകര്യം പ്രയോജനപ്പടുത്തുന്നുണ്ട്. ഐഐടി വിദ്യാര്‍ത്ഥികളായ ആശിഷ് ഗുപ്ത, നബിൻ റോയി എന്നിവരാണ് ഈ ആശയത്തിനു പുറകിൽ ഉളളത്.
സെപ്റ്റംബര്‍ 2017-ൽ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം, ടൊയോട്ട, ടാറ്റ, ആമസോൺ തുടങ്ങിയ വൻകിട ഉപഭോക്താക്കളെയും നേടാൻ ഈ സ്റ്റാര്‍ട്ടപ്പിന് കഴിഞ്ഞിട്ടുണ്ട്. 20 ലക്ഷം ലിറ്റര്‍ ഇന്ധനമാണ് സ്റ്റാര്‍ട്ടപ്പ് ഇപ്പോൾ പ്രതിമാസം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. 2020 ൽ പ്രധാന നഗരങ്ങളിൽ എല്ലാം സേവനം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈ പെട്രോൾ പമ്പ്.
content highlights: my petrol pump a conceptualized mobile fuel station providing home delivery of fuel