ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് അപകടത്തില്‍പ്പെട്ടു

ചെന്നൈ: ബംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് വന്ന ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. സേലം കരൂരില്‍ വെച്ചാണ് ബസ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

നഴ്‌സിംഗ് വിദ്യാര്‍ഥികളും ഐടി ജീവനക്കാരും ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ബസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് തലയ്ക്ക് സാരമായ പരിക്കുണ്ട്.

Content Highlight: Bus carrying Malayali students from Bangalore met with an accident

LEAVE A REPLY

Please enter your comment!
Please enter your name here