കാറിനു മുകളിലൂടെ ബസ് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

road accident

കോട്ടയം വെെക്കത്ത് കാറിനുമുകളിലൂടെ ബസ് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.  ഉദയംപേരൂര്‍ 10 മൈല്‍ മനയ്ക്കല്‍ പടി വിശ്വനാഥന്‍ ഭാര്യ, ഗിരിജ, മകന്‍ സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്. രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നു.

കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെ 5.45 നായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ബസ് കാറിനു മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രദേശ വാസികൾ പറയുന്നത്.

ഇടറോഡിൽ നിന്ന് കയറി വന്ന കാർ അതേ വേഗത്തിൽ റോഡിലേക്ക് കയറുന്നതായും അതേ സമയം എതിർ ദിശയിൽ നിന്നും വളരെ വേഗത്തിൽ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറുന്നതുമായാണ് സിസിടിവി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്. ബസ് കാറിനു മുകളിലൂടെ ഇടിച്ചുകയറി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തില്‍ ബസിലെ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

content highlights: 4 died in vaikkom road accident