പൗരത്വ റജിസ്റ്റര്‍ ബിഹാറിൽ നടപ്പാക്കില്ല; നിതീഷ് കുമാര്‍

nitish kumar

ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) ബിഹാറില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പൗരത്വ രജിസ്റ്റര്‍, പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഭരണപക്ഷത്തിനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പൗരത്വ രജിസ്റ്ററിനെതിരെ ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറും പ്രതിഷേധമറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ ചര്‍ച്ച വേണമെന്നും എല്ലാവരും അത് ആവശ്യപ്പെടുകയാണെങ്കില്‍ സഭയില്‍ തന്നെ ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പൗരത്വ രജിസ്റ്ററില്‍ ഒരു ചോദ്യവും ആവശ്യമില്ല പൗരത്വ രജിസ്റ്ററിന് ഒരു ന്യായീകരണവുമില്ല. അത് ബിഹാറില്‍ നടപ്പാക്കേണ്ടതുമില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

Content Highlights: Bihar cm Nitish Kumar says NRC did not implement in Bihar