ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലായെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഒമ്പതംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ജനുവരി 17ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ യോഗം വിളിക്കുമെന്ന് ചിഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിഷയത്തിന്മേലുള്ള വാദം ഉണ്ടാകില്ലെന്നും ചിഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.
വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മൂന്നാഴ്ച സമയം അനുവദിച്ചു. അതിന് ശേഷം വിഷയം പരിഗണിക്കുമ്പോള്‍ ശബരിമലയാകും ആദ്യം പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിണനയ്ക്ക് വിട്ട ചോദ്യങ്ങളെക്കുറിച്ചുള്ള വാദങ്ങളാകും കോടതിയില്‍ നടക്കുക.
ഈ ചോദ്യങ്ങള്‍ എന്താണെന്ന് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകര്‍ക്കിടയില്‍ യോഗം വിളിച്ചുചേര്‍ക്കാനാണ് കോടതി തീരുമാനിച്ചത്.
17ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കേണ്ട അഭിഭാഷകര്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ നാല് സീനീയര്‍ അഭിഭാഷകര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ ചേലാകര്‍മം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവെല്ലാം വിശാല ബെഞ്ച് പരിഗണിക്കും. എന്നാല്‍ അതെല്ലാം ഓരോ വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒമ്പതംഗ ബെഞ്ചിന്റെ തീര്‍പ്പിന് ശേഷം മാത്രമെ ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനഃപരിശോധാ ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുകയുള്ളു.
content highlights : sabarimala case in supreme court