ശംഖുമുഖം ബീച്ചിൽ സദാചാര ഗുണ്ടായിസം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

moral policing

തലസ്ഥാന നഗരിയിൽ സദാചാര ഗുണ്ടായിസത്തിൽ മേൽ പരാതി കൊടുക്കുവാൻ ചെന്ന യുവതിയ്ക് നേരെ പോലീസ് മോശമായി പെരുമാറിയതിനെ തുടർന്ന് രണ്ടു പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സ്റ്റേഷൻ ജിഡി ചുമതലയുണ്ടായിരുന്ന എഎസ്ഐ സലാഹുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർ (സിപിഒ) സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി.

ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലിരിക്കവെ ഏഴോളം പേർ അടങ്ങുന്ന സംഘം  ചോദ്യം ചെയ്യുകയും ആക്രമിക്കാൻ തുടങ്ങിയതിൻ്റെയും പേരിൽ യുവതിയും സുഹ്യത്തുക്കളും പരാതി നൽകുവാനാണ് വലിയതുറ സ്റ്റേഷനിൽ എത്തിയത്. എന്നാൽ പോലീസ് വളരെ മോശമായ രീതിയിലായിരുന്നു ഇവരോട് പെരുമാറിയത്.

അസമയത്തെന്തിനാണ് ബീച്ചില്‍ പോയതെന്നായിരുന്നു പോലീസിൻ്റെ ആദ്യ ചോദ്യം. പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണ്, കൂടെ വന്നവരുമായുള്ള ബന്ധമെന്താണ്, ഇങ്ങനെ നിരവധി ചോദ്യങ്ങൾ പോലീസ് ചോദിച്ചു.
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ഈ കാര്യങ്ങൾ പങ്കുവെച്ചത്. യുവതിയെ പിൻതുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

മാധ്യമ വാർത്തകളെ തുടർന്ന് വനിത കമ്മീഷൻ സ്വമേധയ കേസ് എടുക്കുകയും വലിയതുറ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പൊതുസ്ഥലത്ത് സ്ത്രീകൾക്കും വ്യക്തമായ ഇടമുണ്ടെന്നു സമൂഹം മനസ്സിലാക്കണമെന്നു കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. ഈ ഇടം സംബന്ധിച്ച തർക്കം സജീവമായി നിലനിൽക്കുന്നതിന്റെ തെളിവാണിത്. സ്ത്രീകളോടു മോശമായി ഇടപെടൽ ഉണ്ടാകുമ്പോൾ പൊലീസ് ഇടപെടേണ്ടതാണെന്നും അവർ പറഞ്ഞു.

content highlights: Disciplinary action against police officers based on the petition of moral policing in thiruvananthapuram