കല്യാണത്തിന് വേണ്ടി അച്ചടിച്ച് ഇറക്കിയ കല്യാണ കുറിയിലൂടെ പൗരത്വ നിയമ ഭേദഗതിക്കുളള ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ പ്രഭാത് എന്ന നവവരൻ. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായതെന്ന് വരന്‍ പറയുന്നു.
പൌരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പക്ഷോഭങ്ങൾ ഇന്ത്യയിൽ നടക്കുന്നതിനിടയിലാണ് പൗരത്വ നിയമ ഭേദഗതിക്കുളള ഐക്യദാര്‍ഢ്യവുമായി പ്രഭാത് തൻറെ സ്വന്തം കല്യാണത്തിന് വ്യത്യസ്തമായ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. കല്യാണത്തിന് വേണ്ടി അച്ചടിച്ച് ഇറക്കിയ കല്യാണ കുറിയിലൂടെയാണ് പൗരത്വ നിയമ ഭേദഗതിക്കുളള ഐക്യ ദാര്‍ഢ്യം പ്രഭാത് പ്രകടിപ്പിച്ചത്. സിഎഎയെ പിന്തുണയ്ക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന കല്യാണ കുറികളാണ് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയത്.
Content Highlights: A marriage with the solidarity of CAA








