‘പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പ്രമുഖർ മമതയുടെ നായ്ക്കളാണ്’; സൗമിത്ര ഖാൻ

those who opposing CAA, They are Mamata’s dogs says bjp mp Soumitra khan

പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും എതിർക്കുന്ന പ്രമുഖർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നായകളാണെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാൻ രംഗത്തെത്തി.

പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും കുറിച്ച് ധാരണയില്ലാത്ത പ്രശസ്ത വ്യക്തികൾ ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണെന്നും ഇത്തരത്തിൽ പ്രതിഷേധിക്കുന്നവർ മമത ബാനർജിയുടെ നായകളാണെ വിവാദ പ്രസ്താവന നടത്തുകയും ഒപ്പം പൗരത്വ നിയമങ്ങളെ എതിർക്കുന്ന ഇതേ ആളുകൾ കൂട്ട ബലാത്സംഗത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും നിശബ്ദരാണെന്ന വിമർശനവും ബിഷ്ണുപൂർ എംപിയായ ഖാൻ നടത്തി.

പശ്ചിമബംഗാളിൽ സംസ്ഥാന സർക്കാറിന്‍റെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിൻറെ പൗരത്വ നിയമത്തിനും പൗരത്വ രജിസ്ട്രേഷനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ വിവിധ കലാ- സാംസ്കാരിക തലങ്ങളിലുള്ള പ്രമുഖർ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ബിഷ്ണുപൂർ എംപിയും ബിജെപി നേതാവുമായ സൗമിത്ര ഖാൻ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് വേളയിൽ ത്രിണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവാണ് സൗമിത്ര ഖാൻ.

Content highlights: those who opposing CAA, They are Mamata’s dogs says bjp mp Soumitra khan