ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ക്ഷേത്രത്തിൽ നടന്ന പരിപാടിയെ ചോദ്യം ചെയ്ത യുവതിയെ മറ്റുള്ളവർ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് പുറംലോകം അറിയുന്നത്.
പ്രൗത്വ നിയമത്തെ അനുകൂലിക്കുന്ന ഒരു സംഘം സ്ത്രീകൾ അക്രമവും വധഭീഷണിയുമായി യുവതിക്ക് നേരെ വരുന്നതാണ് വീഡിയോയിൽ കാണുന്നത്. ‘ഇത് ഹിന്ദുവിൻറെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല’ എന്ന് പറഞ്ഞായിരുന്നു അക്രമം.
എന്നാൽ എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ നടന്ന പരിപാടിയിലേക്ക് അതിക്രമിച്ച് കയറി സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു എന്ന ബിജെപി വ്യവസായ സെൽ കൺവീനർ സജിനിയുടെ പരാതിയിൽ, തിരുവനന്തപുരം പേയാട് സ്വദേശിനിയായ യുവതിക്ക് നേരെ പോലീസ് നടപടി സ്വീകരിച്ചു. കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പരാതിക്കാരിയും ആരോപണ വിധേയയും സ്ത്രീകളായതിനാലാണ് നടപടിയെന്നും പോലീസ് അറിയിച്ചു. ഭീഷണികളും കയ്യേറ്റവും വ്യക്തമാക്കുന്ന വീഡിയോ വ്യാപകമായി ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
Content highlights: women attacked a young woman who questioned the program supporting caa conducted in the temple