നിര്‍ഭയ കേസ്; വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും നീക്കം

നിർഭയ കേസ് പ്രതികളുടെ ശിക്ഷ വെെകാൻ വീണ്ടും സാധ്യത. ദയാഹർജി നൽകുവാൻ ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നാരോപിച്ച് മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികള്‍ തീഹാർ ജയിലിനെതിരെ പട്യാല ഹൗസ് കോടതിയെ സമീപിച്ചു. അതേസമയം മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവൻ ഗുപ്ത, അക്ഷയ് സിംഗ് എന്നിവർ തീസ് ഹസാരി കോടതിയില്‍ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രതികൾ വധശിക്ഷ നീട്ടി കൊണ്ടുപോകാനുളള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വധശിക്ഷയെ ചോദ്യം ചെയ്ത് ഏത് സമയത്തും കോടതിയെ സമീപിക്കാമെന്ന വിശ്വാസം വച്ചു പുലര്‍ത്താന്‍ പ്രതികളെ അനുവദിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടിരുന്നു.

പ്രതികളുടെ അവസാന നിമിഷത്തിലെ ഇടപെടലിനെ തുടർന്നാണ് നേരത്തെ നിശ്ചയിച്ചിരുന്ന ശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്. പ്രതികളിലൊരാളായ മുകേഷ് കുമാറിന്റെ ദയാഹർജിയാണു വധശിക്ഷ നീട്ടി വെയ്ക്കുന്നതിന് കാരണമായത്.

content highlights: accused in nirbhaya case filed a case against tihar jail