ടി പി സെൻകുമാറിനെതിരെ കൺഡോൺമെന്‍റ് പൊലീസ് കേസെടുത്തു

T P Senkumar

പ്രസ് ക്ലബിലെ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ കേസ് എടുത്തു. വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത സുഭാഷ് വാസുദേവനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്തസ് ക്ലബിലെ വാർത്ത സമ്മേളനത്തിൽ ഇരുവരും കണ്ടാലറിയാവുന്ന പത്തു പേരും ചേർന്ന തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മാധ്യമ പ്രവർത്തകൻ കടവിൽ റഷീദ് പരാതി നൽകിയിരുന്നത്. എസ്എൻഡിപിയിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വാർത്ത സമ്മേളനം നടത്തവെ ഇതിനെകുറിച്ച് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടികയറുകയായിരുന്നു.

സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്. താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനാകുകയായിരുന്നു.
നിങ്ങൾ മാധ്യമ പ്രവർത്തകനാണോ എന്നും മദ്യപ്പിച്ചിട്ടുണ്ടോയെന്നും ചോദിച്ച് സെൻകുമാർ ദേഷ്യപ്പെടുകയായിരുന്നു. ഇയാളെ പിടിച്ചു പുറത്താക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു.

സെന്‍കുമാറും സുഭാഷ് വാസുവും നടന്ന പത്രസമ്മേളനം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഞാന്‍ ചോദ്യം ഉന്നയിച്ചത്. ഡിജിപി ആയിരുന്നപ്പോള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്നായിരുന്നു ചോദ്യം. ഞാന്‍ ഏറ്റവും പിന്നിലായിരുന്നു. അതുകൊണ്ട് ഉറക്കെയാണ് ചോദിച്ചത്. തന്നെ അടിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിനൊപ്പം വന്ന ഗുണ്ടകളാണെന്നും അവർ വളഞ്ഞിട്ട് ആക്രമിക്കാന്‍ വരികയായിരുന്നു. എന്നും റഷീദ് പരാതിയിൽ പറയുന്നു.

content highlights: police filed case against t p senkumar on press club issue