പൗരത്വ നിയമം; ബംഗ്ലാദേശ് കുടിയേറ്റക്കാർ മടങ്ങുന്നതായി റിപ്പോർട്ട്

after the caa Bangladeshi migrants return to the home country

ഇന്ത്യയിൽ പൗരത്വ നിയമം നിലവിൽ വന്നതിന് പിന്നാലെ ബംഗ്ലാദേശ് കുടിയേറ്റക്കാർ കൂട്ടത്തോടെ മടങ്ങുന്നതായി റിപ്പോർട്ടുകൾ. പശ്ചിമബംഗാളിലെ ബിഎസ്എഫ് ഐജി വൈബി ഖുറാനിയയാണ് ഒരു മാസത്തിനിടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന ബംഗ്ലാദേശികളുടെ എണ്ണം വർധിച്ചെന്ന് വ്യക്തമാക്കിയത്.

മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിഞ്ഞിരുന്ന 268 പേരാണ് ജനുവരിയിൽ അതിർത്തി കടന്ന് മടങ്ങാൻ ശ്രമിച്ചിട്ട് പിടിയിലായത്. കൂട്ടപ്പലായനം കൂടുതലായി ശ്രദ്ധിക്കപ്പെടാൻ കഴിയുന്നില്ല. എന്നാൽ കൂടുതൽ പേർ അന്താരാഷ്ട്ര അതിർത്തി കടക്കുന്നുണ്ട്. 2017-ൽ ബംഗ്ലാദേശിലേക്ക്‌ കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടത് 1800 പേരായിരുന്നു. 2018ൽ ഇത് 2971 ആയെന്ന് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ വ്യക്തമാക്കി. പട്ടികയിൽ ഉൾപ്പെടാത്ത നിരവധിയാളുകൾ ഉണ്ടെന്നാണ് റിപ്പോർട്ടും അദ്ദേഹം പറഞ്ഞു

Content highlights: after the caa Bangladeshi migrants return to the home country says BSF inspector general y.b khurania