നിർഭയാ കേസ് പ്രതിയെ വിഷം കുത്തിവെച്ച് കൊല്ലാൻ ജയിൽ അധികൃതർ ശ്രമം നടത്തിയെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രതികൾക്ക് ദയാഹർജി നൽകാനുളള ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നാരോപിച്ച് പ്രതികൾ മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികള്‍ തീഹാർ ജയിലിനെതിരെ പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി കോടതി പരിഗണിക്കവെയാണ് അഭിഭാഷകൻ ഈ കാര്യം പറഞ്ഞത്.
തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതിനായി കേസുമായി ബന്ധപ്പെട്ട രേഖകളാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ ഇത് നൽകാൻ ജയിൽ അധികൃതർ തയ്യാറായില്ലെന്നുമാണ് അഭിഭാഷകൻ പറയുന്നത്. എന്നാൽ ഈ വാദത്തെ ജയിൽ അധികൃതർ എതിർക്കുകയായിരുന്നു. പ്രതികൾ ശിക്ഷ വെെകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഇവർ പറയുന്നത്.
പ്രതികളിലൊരാളായ വിനയ് ശര്‍മയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും എന്നാൽ ഇതിൻ്റെ ആശുപത്രി രേഖകൾ ഒന്നും തന്നെ ജയില്‍ അധികൃതര്‍ കൈമാറുന്നില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതികളുടെ അവസാന നിമിഷത്തിലെ ഇടപെടലിനെ തുടർന്നാണ് നേരത്തെ നിശ്ചയിച്ചിരുന്ന ശിക്ഷ ഫെബ്രുവരി ഒന്നിലേക്കി മാറ്റിയത്,
content highlights: nirbhaya case again on court