ഇന്ത്യയില്‍ വംശനാശം സംഭവിച്ച ആഫ്രിക്കന്‍ ചെമ്പുലിയെ രാജ്യത്തിലേക്ക് കൊണ്ട് വരാന്‍ സുപ്രീംകോടതി അനുമതി. ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് കോടതിയുടെ ഉത്തരവ്.
ആഫ്രിക്കന്‍ ചെമ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേർപ്പടുത്തി 2013 ല്‍ പുറപ്പെടുവിച്ച ഉത്തരവാണു സുപ്രീംകോടതി നീക്കി കൊണ്ട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ആഫ്രിക്കന്‍ ചെമ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ അനുമതി നല്‍കിയത്.
ചെമ്പുലിയെ ഇന്ത്യയിലേക്ക് കൊണ്ട് വരുമ്പോൾ അവയ്ക്ക് അനുയോജ്യമായി തെരെഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ ആകണം ആദ്യം പാര്‍പ്പിക്കേണ്ടതെന്നും പ്രദേശങ്ങള്‍ അനുയോജ്യമല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് അവയെ മാറ്റണമെന്നും കോടതി നിർദേശിച്ചു. ഇതിനായി വന്യ ജീവി വിദഗ്ദ്ധരായ രഞ്ജിത്ത് സിംഗ്, ധനജയ് മോഹന്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സമിതിക്കാണ് മേല്‍നോട്ടം നൽകിയിരിക്കുന്നത്.
Content highlights: The Supreme Court allows Centre to bring African cheetah to suitable wildlife habitat in India